ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യസേവ; കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവൽനിർത്തി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.

സംഘത്തിൽ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*