‘സ്വർണ്ണ കൊള്ളയുടെ പേരിൽ കോൺഗ്രസ് നേതാക്കളാരും ജയിലിൽ പോയിട്ടില്ല, ഫോട്ടോയുടെ പേരിൽ പഴിചാരി രക്ഷപ്പെടാനാകില്ല’; കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമല സ്വർണ്ണ കൊള്ളയായിരിക്കും യുഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കോൺഗ്രസ് നേതാക്കളാരും സ്വർണ്ണ കൊള്ളയുടെ പേരിൽ ജയിലിൽ പോയിട്ടില്ല. ഫോട്ടോയുടെ പേരിൽ കോൺഗ്രസിന്മേൽ പഴിചാരി രക്ഷപ്പെടാനാകില്ല. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. സ്ഥാനാർത്ഥിനിർണയം വിജയസാധ്യത മാത്രം കണക്കിലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. പ്രചാരണം, സ്ഥാനാർഥിനിർണയം, സീറ്റ് വിഭജനം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അതിശക്തമായ പ്രചരണ വിഷയങ്ങൾ ഉയർത്തി മുന്നോട്ടു പോകാനും നിർദ്ദേശിച്ചു. ശബരിമല സ്വർണ്ണക്കൊള്ള ചർച്ച ആയെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

ഗുരുവായൂര്‍- പട്ടാമ്പി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരേയും മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യോഗം ചേരുന്നതിന് മുന്നോടിയായാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഉമ തോമസ് തന്നെ മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*