ശശി തരൂരിന്റെ വിമർശനങ്ങളിൽ മറുപടി പറയേണ്ടത് ഹൈക്കമാൻഡ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

ശശി തരൂരിന്റെ വിമർശനങ്ങളിൽ മറുപടി പറയേണ്ടത് ഹൈക്കമാൻഡ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. സംഭവം വിശദമായി പഠിക്കണം. വിമർശനങ്ങൾക്ക് മറുപടി പറയേണ്ടത് കോൺഗ്രസ്‌ നേതൃത്വം. തരൂരിന്റെ ആർട്ടിക്കിൾ താൻ വായിച്ചിട്ടില്ല. ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. തരൂരിന്റെ മുൻ പരാമർശം അടഞ്ഞ അദ്ധ്യായം.

തരൂരിന്റെ പരാമർശം നെഹ്‌റു കുടുംബത്തെ ബാധിക്കില്ല. ഒന്നാം യു പി എ കാലത്ത് മൻമോഹൻ സിംഗിനെ ശുപാർശ ചെയ്തത് സോണിയ ഗാന്ധിയാണ്. കുടുംബ വാഴ്ച എന്നത് കോൺഗ്രസിന് ബാധകമല്ല. കുടുംബാധിപത്യം ഉള്ളത് ബി ജെ പി യിലെന്നും കൊടിക്കുന്നിൽ മറുപടി നൽകി.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഉള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് നടക്കുന്നത്. കോർപ്പറേഷൻ തിരിച്ചുപിടിക്കും. നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പൂർണ ഐക്യത്തോടെ മുന്നോട്ട് പോകും.

ട്രെയിനിൽ ആക്രമണങ്ങൾ വർദ്ധിക്കുന്നു.വർക്കലയിൽ ഉണ്ടായത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ഒരു സുരക്ഷിതത്വവും ലഭിക്കുന്നില്ല.RPFന്റെ സാന്നിദ്ധ്യം കുറവ്.മദ്യപിച്ചെത്തുന്ന സംഘത്തെ നിയത്രിക്കാൻ കഴിയുന്നില്ല. ബോഗികളുടെ ഇടനാഴിയിലാണ് ഈ സംഘം നിൽക്കുന്നത്. ഇന്നലെ റെയിൽവേ മന്താലയത്തിലെ ഉന്നത ഉദ്യോഗസ്ഥരു മായി കൂടിക്കാഴ്ച നടത്തി.

ശക്തമായ നടപടി വർക്കല സംഭവത്തിൽ ഉണ്ടാകുമെന്ന് റെയിൽ വേ മന്ത്രാലയം ഉറപ്പ് നൽകി. റെയിൽവേ മന്ത്രാലയം ദക്ഷിണ റയിൽവേയോട് റിപ്പോർട്ട് തേടിയിടുണ്ട്. ശകതമായ നടപടി ഉണ്ടാകും എന്ന് പറയുമ്പോഴും ആക്രമണങ്ങൾ ആവർത്തിക്കുന്നുവെന്നും കൊടിക്കുന്നിൽ വിമർശിച്ചു.

മതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്ത്യൻ സമൂഹത്തെ നിരന്തരം ആക്രമിക്കുന്ന ഛത്തീസ്ഗഢിൽ വീണ്ടും സംഘ പരിവാർ സർക്കാർ സഹായത്തിൽ അതിക്രമം ആരംഭിച്ചു. ക്രിസ്ത്യാനികൾക്കും വൈദികർക്കും പ്രവേശമില്ല എന്ന ബോർഡുകൾ സ്ഥാപിച്ചു. അമിത് ഷാ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇത് അതീവ ഗുരുതരം

കേന്ദ്ര സർക്കാർ ഇത് കണ്ടില്ല എന്ന് നടിക്കുന്നു. സംഘ പരിവാറിന് അവസരം ഒരുക്കിനൽകുന്നു.മധ്യപ്രദേശിലും രണ്ട് വൈദികർക്ക് നേരെ ആക്രമണമുണ്ടായി. ഛത്തീസ്ഗഡിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ ആവർത്തിക്കാൻ പാടില്ലത്തത്.സംഘപരിവാർ നിയമം കയ്യിലെടുക്കുന്നു.കേന്ദ്രം ഒരു വശത്ത് ക്രൈസ്തവരെ ചേർത്ത് പിടിക്കുന്നു എന്ന് പറയുന്നു.മറുവശത്ത് അവരെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഷാഫി പറമ്പിലിന് എതിരായ അക്രമം. താൻ സ്പീക്കർക്ക് നൽകിയ പരാതിയിൽ പാർലമെൻ്റ് പ്രിവിലേജ് കമ്മറ്റി സംസ്ഥാന ഡിജിപിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ശേഷം തുടർനടപടി. ശബരിമല സ്വർണ പാളി വിവാദം. കോൺഗ്രസ്‌ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നത് ആണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*