
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ അപകടത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോർട്ട് സമർപ്പിക്കും.കോന്നിയുടെ ചുമതലയുള്ള റാന്നി ഡി എഫ് ഒ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല.
സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മന്ത്രിക്ക് തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് നൽകും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി.
Be the first to comment