പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം.

മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയിൽ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*