കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പ്രതികരിച്ച് തന്ത്രി പ്രതിനിധി

തൃശൂർ: കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരിച്ച് തന്ത്രി പ്രതിനിധി. ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാനായി ചിലർ നീചമായ പ്രചാരണം നടത്തുന്നുണ്ടെന്നും വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ഇത്തരം നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്നും നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണം നടത്തുകയാണ് ചിലർ. ഹിന്ദു ഏകീകരണത്തെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രം ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച ആര‍്യനാട് സ്വദേശിയായ യുവാവിനെ നിയമിച്ചതിനു പിന്നാലെ പാരമ്പര‍്യ അവകാശികളെ തഴഞ്ഞുവെന്ന് ആരോപിച്ച് തന്ത്രിമാരും വാരിയർ സമാജവും രംഗത്തെത്തിയിരുന്നു. തുടർന്ന് ദേവസ്വം യുവാവിനെ താത്കാലിമായി ഓഫിസ് പോസ്റ്റിലേക്ക് മാറ്റിയതാണ് വിവാദമായത്.

Be the first to comment

Leave a Reply

Your email address will not be published.


*