13 വർഷമായി ശിക്ഷ അനുഭവിക്കുന്നു, കൊരട്ടി കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ടു

കൊരട്ടി കൊലപാതക കേസ് പ്രതിയെ വെറുതെ വിട്ടു. പതിമൂന്ന് വർഷത്തിന് ശേഷമാണ് പ്രതിയെ സുപ്രീംകോടതി വെറുതെവിട്ടത്. കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകനായ വിനോഭായിയെ ആണ് കോടതി വെറുതെവിട്ടത്. കൊരട്ടി സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

കേസിലെ സാക്ഷിമൊഴികൾ വൈരുദ്ധ്യം നിരീക്ഷിച്ചാണ്കോടതി നടപടി. പ്രതി എട്ടു വർഷം മുൻപ് നൽകിയ അപ്പിലീലാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്. നേരത്തെ അപ്പീലിൽ ജാമ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നൽകിയിരുന്നില്ല.കൊലക്കേസിൽ 13 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു വിനോഭായ്.

Be the first to comment

Leave a Reply

Your email address will not be published.


*