
കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ നാലാം പ്രതിയും പിടിയിൽ. സഹദിനെ പറവൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇവിടെ ഒളിവിൽ കഴിയവെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ രണ്ടാം പ്രതിയും മൂന്നാം പ്രതിയുമായ റമീസിന്റെ മാതാപിതാക്കളെ തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ ഇവരെ പ്രതികളെ കോതമംഗലത്ത് എത്തിച്ചു.
സേലത്ത് നിന്ന് പ്രതി റമീസിന്റെ മാതിപിതാക്കളെ കസ്റ്റഡിയിൽ എടുത്തത്. രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായത്. മറ്റൊരു പേരിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ ഇറച്ചി കച്ചവടം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. റമീസിന്റെ അറസ്റ്റിന് പിന്നാലെ മറ്റ് പ്രതികൾ ഒളിവിൽ പോയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.
അതേസമയം ഒന്നാം പ്രതിയായിട്ടുള്ള റമീസിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിച്ചില്ല. നാളത്തേക്ക് മാറ്റി. പരിഗണിക്കും. മറ്റ് പ്രതികളുടെ നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം റമീസിനെ കസ്റ്റഡിയിൽ വാങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് പോലീസ് . ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
Be the first to comment