കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി സമാപന ആഘോഷം നടന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാ ബലിയർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി.

ഫ്രാൻസിസ് ജോർജ് എംപി, ഡോ.മാണി പുതിയടം,ഡോ.ജോസഫ് മുണ്ടകത്തിൽ, ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ഇടവകാംഗങ്ങളായ ഫാദർ മാത്യു പുഞ്ചയിലിനെയും മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിനെയും, ദീപിക ചീഫ് എഡിറ്റർ ജോൺസൺ വേങ്ങത്തടത്തിലിനെ യും പ്രത്യേകം ആദരിച്ചു. ഇടവക വികാരി ഫാ.സോണി തെക്കുമുറിയിൽ സ്വാഗതവും സഹവികാരി ഫാ.കാവനാട് കൃതജ്ഞതയും അർപ്പിച്ചു.

കൈക്കാരന്മാരായ കുര്യൻ വട്ടമലയും, രാജേഷ് ഇരുമ്പൂട്ടിയിലും, മത്തായി പൊന്നാംകുഴിയിലും പരിപാടികൾക്ക് നേതൃത്വം നൽകി സ്നേഹ വിരുന്നോടെ ആഘോഷങ്ങൾ എല്ലാം സമാപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*