‘രക്ഷാപ്രവര്‍ത്തനം വൈകിയില്ല’; കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍

കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും ജോണ്‍ വി. സാമുവലിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമഗ്ര റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്.

അപകടത്തില്‍ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി വീണ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*