കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. രണ്ടര മണിക്കൂറോളമാണ് ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. ഇവരെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

തലയോലപ്പറമ്പ് സ്വദേശിന ബിന്ദു(54) വാണ് മരിച്ചത്. ആശുപത്രി കെട്ടടിത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയപ്പാഴാണ് അപകടമുണ്ടായത്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മെഡിക്കല്‍ കോളജില്‍ എത്തിയത്. അപകടം നടന്നയുടന്‍ ഭാര്യയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ കണ്ടെത്താനായത്.

തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി.ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.

ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന.

തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്.തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയും ആണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ പിഎസ്‌സി നഴ്ങ്‌സി വിദ്യാർഥിനിയാണ്. മകൻ നവനീത് (സിവിൽ എഞ്ചിനീയര്‍, എറണാകുളം)

ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും ബിന്ദുവിനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. അഗ്നിരക്ഷാ സേനയും, പൊലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിച്ചിരുന്നു.

മൂന്നു നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്‍റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*