
കോട്ടയം : കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭാ സൂപ്രണ്ടിന് പരുക്കേറ്റു. കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് സാരമായി പരുക്കേറ്റത്.
സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
Be the first to comment