
കോട്ടയം: ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ മറ്റക്കര, പുതുപ്പള്ളി ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജുകൾ കൈകോർത്തു കൊണ്ട് കോട്ടയത്ത് സ്നേഹത്തോൺ കൂട്ടയോട്ടം നടത്തി.
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ഗാന്ധിസ്ക്വയറിലേയ്ക്കു നടന്ന കൂട്ടയോട്ടം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു. മാങ്ങാനം മോചന ഡി അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ.കെ പി സാബു സ്നേഹ സന്ദേശം നല്കി.
സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ച് മറ്റക്കര ഐഎച്ച്ആർഡി പ്രിൻസിപ്പൾ ദീപ എം കുരുവിള, പുതുപ്പള്ളി ഐഎച്ച്ആർഡി പ്രിൻസിപ്പൾ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment