
ഏറ്റുമാനൂർ; പി. ജി.നീറ്റ് ഡെന്റൽ പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ അഞ്ചു ആൻ മാത്യുവിന് കോട്ടയം സംസ്കൃതി ഫൗണ്ടേഷനും ജില്ലാ റെസിഡന്റ്‌സ് അസോസിയേഷനും ചേർന്ന് എക്‌സെല്ലെൻസ് കോട്ടയം പുരസ്കാരം നൽകി ആദരിച്ചു.
റോസ് ജോസ് നെടിയകാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ വികസന സമിതി അംഗവും കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റുമായ അഡ്വ. ടി. വി. സോണി, ജില്ലാ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ചന്ദ്ശേഖരൻ നായർ എന്നിവർ ചേർന്ന് ഡോ. അഞ്ചു ആൻ മാത്യുവിനു അവാർഡ് നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി യോഗം ഉദ്ഘാടനം ചെയ്തു.പാറമ്പുഴ നവോദയ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രഭാകരൻ പിള്ള വെള്ളാറ്റിൽ, പ്രൊഫ.ഡോ.ഷാജി ജോസഫ്, ശശിധരൻ നായർ പാറമ്പുഴ, പ്രസാദ് മാത്യു, ജോബിൻ പട്ടിത്താനം, മിനർവ ഉദയകുമാർ, ബിബിൻ ബേബി എന്നിവർ പ്രസംഗിച്ചു.
Be the first to comment