
കോട്ടയം: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുക്കുന്നു .
കാൻസർ വാർഡിനോട് ചേർന്നു 1000 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമിക്കൂന്നതിന് ആധുനിക ശുചിമുറി സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്.ഡൈനിംഗ് ഏരിയ, കിടക്കാനുള്ള ടൂ ടയർ ബെഡ്, ക്യാമറ സിസ്റ്റം, ആക്സെസ് കണ്ട്രോൾ സിസ്റ്റം എന്നിവ വിശ്രമകേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇതോടൊപ്പം കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കുന്നതിന് തുറന്ന സ്ഥലവും തയ്യാറാക്കിയിട്ടുണ്ട്.
കാൻസർ വിഭാഗത്തിലെ നഴ്സുമാരുടെയും ആശുപത്രി ഹൗസ് കീപ്പിങ് വിഭാഗത്തിൻ്റെയും മേൽനോട്ടത്തിലാണ് വിശ്രമകേന്ദ്രത്തിൻ്റെ പൂർണ പരിപാലനം.മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി കെ ജയകുമാറിൻ്റെ പ്രത്യേക നിർദേശത്തിലാണ് 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ ചിലവഴിച്ച് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുക്കിയിരിക്കുന്നത്.
Be the first to comment