
കോട്ടയം: മലബാറിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ എഴുത്തുകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ ദാമോദരൻ അനുസ്മരണം നടത്തി.കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണം കാരാപ്പുഴ ഭാരതീ വിലാസം ഗ്രുന്ഥശാലയിൽ നടന്നു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു ഉദ്ഘാടനം ചെയ്തു. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് തോമസ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ ഡി ശിവൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രൊഫ.കെ ആർ ചന്ദ്രമോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി,ജോയിൻ്റ് സെക്രട്ടറി കെ കെ മനു, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ കെ അനിൽകുമാർ ,ഭാരതീ വിലാസം ഗ്രന്ഥശാല പ്രസിഡൻ്റ് പി കെ വേണു, സെക്രട്ടറി സി എ വിജികുമാർ എന്നിവർ പ്രസംഗിച്ചു.
Be the first to comment