ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾ സ്റ്റോപ്പുകളിൽ നിർത്തണം : ജില്ലാ വികസന സമിതി മെമ്പർ അഡ്വ. ടി. വി. സോണി

കോട്ടയം. ഐ. സി. ച്ച്, അമലഗിരി ബി. കെ. കോളേജ്,റയിൽവേ സ്റ്റേഷൻ തുടങ്ങിയ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളുടെ സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന കോട്ടയം-വൈറ്റില ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ. ടി. ഒ അറിയിച്ചു.

വികസന സമിതി ചെയർമാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സമിതി മെമ്പർ അഡ്വ. ടി. വി. സോണിയാണ് ഈ ആവശ്യം അവതരിപ്പിച്ചത്. അതിരമ്പുഴ നാൽപ്പാത്തി മലയിൽ വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ച വാട്ടർ ടാങ്ക് പ്രവർത്തന സജ്ജമാക്കാ തിരിക്കുന്നതിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുവാൻ ടി. വി. സോണി ആവശ്യപ്പെട്ടു.ജില്ലാ വികസന സമിതി യോഗം സത്വര നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ഓണംതുരുത്ത് ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി മരം വെട്ടി മാറ്റുമെന്നും ടി. വി. സോണി യെ വികസന സമിതി അറിയിച്ചു. ഏറ്റുമാനൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുവാൻ നടപടി സ്വീകരിക്കുവാൻ വകുപ്പ് മേധാവിമാർക്ക് ടി. വി. സോണി അവതരിപ്പിച്ച പ്രമേയത്തിൽ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ സാമൂവൽ അദ്ധ്യക്ഷത വഹിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*