കോണത്താറ്റ് പാലം സെപ്റ്റബര്‍ 30 ന് പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം ;മന്ത്രി വി എന്‍ വാസവന്‍

കുമരകം കോണത്താറ്റ് (കരിക്കാത്തറ) പാലത്തിന്റെ നിര്‍മ്മാണം സെപ്റ്റബര്‍ 30-ന് പൂര്‍ത്തീരിക്കാന്‍ തീരുമാനം. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന കിഫ്ബിയുടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മന്ത്രി വി എന്‍ വാസവന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇനി നടക്കേണ്ടത്. അതിനായിവേണ്ട ക്രമീകരണങ്ങള്‍ നടത്തി പണികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കൊളേജിലെ സൂപ്പര്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സയന്‍സ് ലാബോട്ടറി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം ഈ ഡിസംബര്‍ 31- ന് പൂര്‍ത്തീകരിക്കാനും. സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സിന്റെ പൂര്‍ത്തീകരണത്തിനുള്ള തീയതി ആഗസ്റ്റ് പതിനഞ്ചായും യോഗം നിശ്ചയിച്ചു.

ഇതുസരിച്ച് കരാറുകാരുടെ ജോലി പ്രതിദിനം അവലോകനം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഓണത്തിന് പൂര്‍ത്തീകരിക്കേണ്ട വര്‍ക്കുകള്‍, ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ട വര്‍ക്കുകള്‍ എന്നിങ്ങനെ ക്രമീകരണം വരുത്തിയാണ് പ്രവര്‍ത്തിപരിശോധിക്കുക. അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടാതെ കിഫ്ബി ഉദ്യോഗസ്ഥര്‍ കൂടി മോണിട്ടറിങ്ങ് നടത്തും.ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിയുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടി പൊതുമരമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവിടങ്ങില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ ഉടന്‍ നല്‍കുവാനും തീരുമാനം കൈക്കൊണ്ടു.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ നാനോ ടെക്‌നോളജി ആന്‍ഡ് നാനോ സയന്‍സിന്റെ മികവിന്റെ കേന്ദ്രം, ആധുനിക ഗവേഷണപരിശീലനകേന്ദ്രം, അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍വ്വകലാശാല വേഗത്തിലാക്കാനും തീരുമാനം കൈക്കൊണ്ടു.

നാനോ സയന്‍സിന്റെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 61.55 കോടി രൂപയും ആധുനിക ഗവേഷണപരിശീലനകേന്ദ്രം സ്ഥാപിക്കുന്നതിന് 26.07 കോടി രൂപയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലിനായി 34.97 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഏറ്റുമാനൂര്‍ നഗരത്തിലെ തിരക്കുകള്‍ കുറയ്ക്കുന്നതിന് വിഭാവനം ചെയ്ത ഏറ്റുമാനൂര്‍ റിങ്ങ് റോഡിന്റെ നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുന്നവിധം പ്രവര്‍ത്തികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ഭൂമി വിട്ടു നല്‍കേണ്ട ഭൂ ഉടമകളുടെ യോഗം അടുത്തു തന്നെ വിളിച്ചു ചേര്‍ക്കും. അതിനൊപ്പം പദ്ധതിയുടെ പൂര്‍ണ്ണ ഡി.പി.ആര്‍ തയാറാക്കി നല്‍കി നിര്‍മ്മാണത്തിലേക്ക് കടുക്കുവാനുള്ള സമയക്രമാണ് നിശ്ചയിച്ചിരിക്കുന്നത്. 
  തുമ്പശ്ശേരിപ്പടി മുതല്‍ ആരംഭിക്കുന്ന ആദ്യ റീച്ചിന്റെ നിര്‍മ്മാണമാണ് കിഫ്ബി തീരുമാനം അനുസരിച്ച് ആരംഭിക്കുക. ഇതിനൊപ്പം കോട്ടയം – കുമരകം റോഡിന്റെ ഇല്ലിക്കല്‍ മുതലുള്ള റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുനന്തിനുള്ള ഡി.പി.ആര്‍ തയാറാക്കുവാനും യോഗം തീരുമാനം കൈക്കൊണ്ടു.  
  കിഫ്ബി ആഡീഷണല്‍ സി.ഇ.ഒ മിനി ആന്റണി പങ്കെടുത്തയോഗത്തില്‍. പൊതുമരാമത്ത് സെക്രട്ടറി, വിവിധ വകുപ്പ് മേധാവികള്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. അടുത്തഘട്ടം അവലോകന യോഗം ആഗസ്റ്റ് രണ്ടാം വാരത്തില്‍ കോട്ടയത്ത് ചേരുന്നതിനും യോഗം തീരുമാനമെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*