കോട്ടയം : കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. 16/08/25 മുതൽ 16326 കോട്ടയം – നിലമ്പുർ, 16325 നിലമ്പുർ – കോട്ടയം വണ്ടികളിൽ 2കോച്ചുകൾ കൂടി ചേർക്കുന്നു. ഇതോടെ മൊത്തം കോച്ചുകൾ 16ആയി മാറുന്നു. അതോടൊപ്പം വണ്ടിയിൽ രണ്ട് സെക്കന്റ് സിറ്റിംഗ് കോച്ചുകളിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
15/08/25 മുതൽ 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രെസ്സിലും 17/08/25 മുതൽ 56311 കോട്ടയം – കൊല്ലം, 56302 കൊല്ലം – ആലപ്പുഴ, 56301 ആലപ്പുഴ – കൊല്ലം, 56307 കൊല്ലം – തിരുവനന്തപുരം, 56308 തിരുവനന്തപുരം – നാഗർകോവിൽ എന്നീ പാസഞ്ചർ വണ്ടികളിലും രണ്ട് കോച്ചുകൾ കൂടി ചേർന്ന് മൊത്തം 16കോച്ചുകൾ ആയിട്ടാകും സർവീസ് നടത്തുക .
കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ്റെ സ്മരണ നിലനിർത്തുന്നതിന് കോട്ടയം ആസ്ഥാനമായി രൂപീകരിച്ച സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും ഒക്ടോബർ 26 ശനി വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രശസ്ത നടൻ വിജയരാഘവന് പ്രഥമ […]
കോട്ടയം: തിരുവനന്തപുരത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ തടഞ്ഞുവച്ച് അസഭ്യം പറയുകയും, കൃത്യ നിർവഹണം തടസ്റ്റപ്പെടുത്തുകയും ചെയ്ത CPM എംഎൽഎയ്ക്കും തിരുവനന്തപുരം മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു. കെ എസ് ആർ ടി […]
കോട്ടയം: തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു. അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
Be the first to comment