സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ മാന്നാനത്ത് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും

കോട്ടയം: ഓണ വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിൽ നിന്നും പൊതുജനത്തിന് ആശ്വാസം നൽകുന്നതിനായി കേരള സർക്കാരും സഹകരണ വകുപ്പും ചേർന്ന് കൺസ്യൂമർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ നടക്കും.

മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 3.30ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും.കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്‌ണൻ ആദ്യവില്പന നിർവ്വഹിക്കും.

മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻറ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കൺസ്യൂമർ ഫെഡ് ഭരണസമിതി അംഗം പ്രമോദ് ചന്ദ്രൻ,ജില്ലാ സഹകരണ ആശുപത്രി വൈസ്പ്രസിഡന്റ് കെ എൻ വേണുഗോപാൽ, കോട്ടയം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ സലിം പി പി, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഉണ്ണികൃഷ്‌ണൻ നായർ കെ പി, കൺസ്യൂമർ ഫെഡ് കോട്ടയം റീജിയണൽ മാനേജർ മനോജ് പി ജി,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി ജോസഫ്, രാജമ്മ തങ്കച്ചൻ, അമ്പിളി പ്രദീപ്, മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എബി ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെ സംസ്ഥാനത്തൊട്ടാകെ സഹകരണ സംഘങ്ങളിലെ 1800 സബ്‌സിഡി വില്പന കേന്ദ്രങ്ങളിൽ കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‌സിഡിയോടുകൂടി പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*