കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ സ്വർണ്ണം നേടിയ നിയ ആൻ ഏബ്രഹാം കോട്ടയത്തിൻ്റെ അഭിമാനമായി. പെൺകുട്ടികളുടെ സൈക്ലിംഗ് മാസ് സ്റ്റാർട്ട് വിഭാഗത്തിലാണ് നിയ സ്വർണ്ണ മെഡൽ നേടിയത്. മാന്നാനം സെന്റ് എഫ്രംസ് ഹയർ സെക്കൻഡറി സ്ക്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കളിംഗ് ടൈം ട്രയൽ വിഭാഗത്തിൽ നിയ വെള്ളി മെഡൽ നേടിയിരുന്നു.മാന്നാനം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ചെങ്ങളം പനയിടത്തുശേരി എബി ജേക്കബിൻ്റെയും ബിന്ദുവിന്റെയും മകളാണ് നിയ സഹോദരി നിദയും കായിക താരമാണ്.



Be the first to comment