33 വർഷങ്ങൾക്ക് മുൻപുള്ള നാടക ഓർമ്മകളുമായി പഴയ കലാലയ സുഹൃത്തുകൾ – “മൃച്ഛകടികം – 33” സംഘടിപ്പിച്ചു

കോട്ടയം: 33 വർഷങ്ങൾക്ക് മുൻപുള്ള നാടക ഓർമ്മകളുമായി പഴയ കലാലയ സുഹൃത്തുകളുടെ ഒത്തുചേരൽ “മൃച്ഛകടികം – 33” സംഘടിപ്പിച്ചു. മാന്നാനം കെ ഇ കോളേജിൽ 1993 അരങ്ങേറിയ മൃച്ഛകടികം എന്ന നാടകത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരാണ് 33 വർഷത്തിനിപ്പുറം ഒത്തുകൂടിയത്.
മാന്നാനം സെൻ്റ് ജോസഫ്സ് ആശ്രമാധിപനും കെ ഇ കോളേജ് മാനേജരും മൃച്ഛകടികം നാടകത്തിലെ അഭിനേതാവുമായ റവ ഫാ.കുര്യൻ ചാലങ്ങാടി സി എം ഐ ഉദ്ഘാടനം ചെയ്തു. മൃച്ഛകടികം നാടകത്തിൻ്റെ പ്രധാന സംഘാടകനും കെ ഇ കോളേജിലെ മുൻ മലയാളം വിഭാഗം മേധാവിയുമായ ഡോ.മാത്യു ജെ മുട്ടത്ത് അദ്ധ്യക്ഷനായിരുന്നു.മൃച്ഛകടികം സംവിധായകരും പ്രശസ്ത നാടക പരിശീലകരുമായ ഡോ.രാജാവാര്യർ, ഡോ.കെ അജിത് എന്നിവരെയും നാടകത്തിൻ്റെ പിന്നണി പ്രവർത്തകരും കെ ഇ കോളേജിലെ മുൻ അധ്യാപകരുമായ ഡോ.ജോയിസ്കുട്ടി ജോസഫ്, പ്രൊഫ.വിൽഫ്രഡ് എബ്രഹാം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഷൈജു തെക്കുംചേരി സ്വാഗതവും പ്രകാശ് വി തോമസ് നന്ദിയും പറഞ്ഞു. അഭിനേതാക്കളും പിന്നണി പ്രവർത്തകരും ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുകയും സംഗീതവും നൃത്ത പരിപാടിയും നടത്തുകയും ചെയ്തു.
1993 ൽ കെ ഇ കോളേജ് മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദ്യാത്ഥികൾ ചേർന്നാണ് നാടകം അരങ്ങിലെത്തിച്ചത്. മാസങ്ങളോളം നീണ്ട പരിശിലനം നടത്തി അരങ്ങിലെത്തിയ നാടകം അന്ന് വിവിധ വേദികളിൽ അവതരിപ്പിച്ച് വളരെ ശ്രദ്ധ നേടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*