കെ. എസ്. സി സംസ്ഥാന ദ്വിദിന പഠന ക്യാമ്പ് കോട്ടയത്ത് ആരംഭിച്ചു

കോട്ടയം:കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന ദ്വിദിന പഠന ക്യാമ്പിന് കോട്ടയത്ത് പ്രിൻസ് ലൂക്കോസ് നഗറിൽ ആരംഭമായി.സംസ്ഥാന പഠന ക്യാമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പള്ളി പതാക ഉയർത്തി. 
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ .ജെയ്സൺ ജോസഫ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ ലാലി, എ. കെ. ജോസഫ്,കെ. എസ്. സി നേതാക്കളായ അഡ്വ.ജോർജ്ജ് ജോസഫ്, ആൽബിൻ ആൻഡ്രൂസ്, ജോർജ്ജ് മാത്യു, അഭിഷേക് ബിജു തുടങ്ങിയ കെ.എസ്.സി നേതാക്കൾ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*