1. M.C. റോഡെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍നിന്നും തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതും, കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകേണ്ടതുമാണ്.
2. M.C. റോഡെ നാട്ടകം ഭാഗത്തുനിന്നും കഞ്ഞിക്കുഴി, മണര്‍കാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
3. നാഗമ്പടം ഭാഗത്തുനിന്നും വരുന്ന M.C. റോഡെ പോകേണ്ട വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കുര്യന് ഉതുപ്പ് റോഡ്, ലോഗോസ് ജംഗ്ഷന് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി കോടിമത ഭാഗത്തേക്ക് പോകേണ്ടതാണ്.
4. കുമരകം ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും സിയേഴ്സ് ജംഗ്ഷന് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.
5. നാഗമ്പടം ബസ് സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ് ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
6. കെ. കെ. റോഡെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കടുവാക്കുളം വഴിയും, പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കും പോകേണ്ടതാണ്.



Be the first to comment