കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാടൻ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെയും ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കോട്ടയത്ത് നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് […]
കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എംപി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പാർലമെന്ററി ജനാധിപത്യ വേദികളിൽ എംപിയുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും […]
ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ ) ഭാഗമായുള്ള 122-ാമത് താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.ബി.എല്ലിന്റെ വരവോടെ കേരളത്തിലെ മത്സരവള്ളംകളിയുടെ മാനം ആകെ മാറിയെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ മത്സര വള്ളംകളിക്ക് കഴിയുന്നുണ്ടെന്ന് […]
Be the first to comment