കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഐഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. LDF ന് 7 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ധാരണ ഉണ്ടാക്കി ഒരു ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് നൽകി.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഡെപ്യൂട്ടി മേയർ തന്നെ വരും എന്നതിനാൽ ഈ കമ്മറ്റിയിൽ മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ധനകാര്യകമ്മിറ്റിയിലേക്ക് 4 പേരെ കൂടി എൽഡിഎഫ് നൽകി. ഇത് ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ബിജെപിക്ക് നൽകാനാണ്.
ക്ഷേമകാര്യത്തിൽ രണ്ട് പേരെ നൽകിയ സിപിഐഎം നികുതി അപ്പീലിൽ നൽകിയത് ഒരാളെ മാത്രം. നികുതി അപ്പീലിൽ വനിതാ വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ നാല് പേരുമാണ് യുഡിഎഫ് നോമിനേഷൻ നൽകിയത്. എന്നാൽ യുഡിഎഫ് ന്റെ വനിതാ അംഗത്തെ സിപിഐഎം മത്സരിച്ച് തോൽപ്പിച്ചു. ആറു മാസം കഴിഞ്ഞ്ഞാൽ ആവിശ്വാസം കൊണ്ട് വന്നാൽ സിപിഐഎം അംഗതത്തിന് വോട്ട് ചെയ്ത് ബിജെപിയെ മാറ്റി നിർത്താൻ യുഡിഎഫ് തയ്യാറാണെന്നും പ്രവീൺ കുമാർ പറഞ്ഞു.
ടോൾ പിരിവിനെതിരെ യുഡിഎഫ് പ്രതിഷേധം നടത്തും. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവിനെതിരി കോൺഗ്രസ്സ് പ്രതിഷേധം നടത്തും.സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണം.25 കിലോമീറ്റർ പരിധിക്ക് ഉള്ളിലെ യാത്രക്കാർക്ക് ടോൾ ഒഴിവാക്കണം.
വോട്ടർപട്ടിക പരിഷ്കരണത്തിൽ പട്ടികയിൽ തന്റെ പേര് ഇല്ലെന്ന് കെ. പ്രവീൺ കുമാർ പറഞ്ഞു. ഇപ്പോൾ ഹിയറിങ്ങിന് പോകേണ്ട സ്ഥിതിയാണ്. ബിഎൽഒമാരുടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന സംശയമുണ്ട്. സിപിഐഎം ഇരട്ട വോട്ടുകൾ വീണ്ടും കയറ്റാൻ ഉള്ള ശ്രമം ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Be the first to comment