തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.
ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.
അതിനിടെ കോഴിക്കോട് കോർപ്പറേഷനിലും കോൺഗ്രസ് തിരിച്ചടി നേരിട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ വി എം വിനുവിന് കഴിയില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് പ്രത്യേകത ഇല്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ഇലക്ഷനിൽ പേരുണ്ടെങ്കിൽ ഇപ്പോൾ ഇല്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. സെലിബ്രിറ്റീസ് പത്രം വായിക്കാറില്ലെന്നും കോടതി വിമർശിച്ചു.



Be the first to comment