കോഴിക്കോട് രൂപത അതിരൂപതയാക്കി ഉയർത്തി; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്.

വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അതിരൂപതയായി ഉയർത്തിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*