കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
രണ്ട് നില പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.



Be the first to comment