കോഴിക്കോട് മെഡിക്കൽ കോളജിലെ ഷോർട്ട് സർക്യൂട്ട്; മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ഇടപെടൽ ഉണ്ടാകും, മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ഷോർട്ട് സർക്യൂട്ട് അപകടത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അസ്വാഭാവിക മരണത്തിനും തീപിടുത്തത്തിനും കേസ് ഫയൽ ചെയ്തു.ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങൾ വിദ​ഗ്ധ സംഘം അന്വേഷിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദ​ഗ്ധരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. 

യുപിഎസ് മുറിയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ടോ എന്ന കാര്യങ്ങളിലടക്കം പരിശോധന നടത്തും. CCTV ഹാർഡ് ഡിസ്ക് പൊലീസിന് കൈമാറും. പിഡബ്ലു ഇലക്ട്രിക്കൽ ഡിപ്പാട്മെൻ്റ് നടത്തിയ അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ട് ആയേക്കാം എന്നാണ് പറയുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ടും സാധ്യത പറയുന്നുണ്ട്. സാങ്കേതികമായ പരിശോധന നടന്നാൽ മാത്രമേ കൃത്യമായ കാര്യം പറയാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജിൽ നിന്ന് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ഇടപെടൽ ഉണ്ടാകും. ആർക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളുമായി സംസാരിക്കും ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് റിപ്പോർട്ട് ചോദിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സാചെലവ് സംബന്ധിച്ച തീരുമാനം റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*