രണ്ടാമത്തെ പരാതി ആദ്യത്തേക്കാൾ ഗുരുതരം, രാഹുലിനെ പുറത്താക്കണമെന്ന് വി ഡി സതീശൻ; കെപിസിസി നടപടി വൈകുന്നത് ജാമ്യവിധി കാത്ത്

KPCC നടപടി വൈകുന്നത് രാഹുലിന്റെ മുൻകൂർ ജാമ്യവിധി കാത്ത്. നേതാക്കളുമായുള്ള KPCC അധ്യക്ഷൻെറ ആശയ വിനിമയം ഉച്ചക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. പ്രധാന നേതാക്കൾ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു.

പ്രതിപക്ഷ നേതാവും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തെ പരാതി ആദ്യത്തേക്കാൾ ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ വർക്കിങ് പ്രസിഡൻ്റുമാരാണ് ജാമ്യാപേക്ഷ വരെ കാക്കാൻ ആവശ്യപ്പെടുന്നത്.

പാര്‍ട്ടിയുടെ അന്തസ്സ് കാത്തൂസൂക്ഷിക്കാനും ജനങ്ങളുടെ മനസില്‍ കോണ്‍ഗ്രസിനുള്ള അംഗീകാരം വീണ്ടെടുക്കാനുമായി ആരോപിതനായ രാഹുലിനെ പുറത്താക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടി വേണമെന്നാണ് തിരുവഞ്ചൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും. എംഎല്‍എ സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം രാഹുലിന് എടുക്കാമെന്നും നേതാക്കള്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനിലാണ്.

തെറ്റു തിരുത്താനുള്ള മാര്‍ഗമായാണ് സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ശ്കതമായ നടപടിയുണ്ടാകും. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. കെ മുരളീധരന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*