നിയമസഭ തിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. മണ്ഡലത്തിലെ മുന്‍ എംഎല്‍എ എന്ന നിലയില്‍ വിജയ സാധ്യതയുണ്ടെന്നാണ് നിഗമനം പാര്‍ട്ടി നടത്തിയ മൂന്ന് സര്‍വേകളിലും ശബരിനാഥനാണ് മുന്‍തൂക്കം.
നേമം മണ്ഡലത്തിലേക്കായിരുന്നു കെ എസ് ശബരീനാഥനെ നേരത്തെ പരിഗണിച്ചിരുന്നത്. ഈ ആവശ്യം മുന്‍നിര്‍ത്തി ശബരീനാഥനെ ഇന്നലെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ സി വേണുഗോപാലടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കാമെന്ന പ്രതീക്ഷയില്‍ അവിടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ശബരീനാഥന്‍. എന്നാല്‍ ആ സീറ്റ് സിഎംപിക്ക് നല്‍കി. സിപി ജോണ്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ അവിടെ നിന്ന് പിന്മാറേണ്ടി വന്നു. പിന്നാലെയാണ് ശബരീനാഥിനെ നേമത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നേമത്തേക്കാള്‍ ശബരിക്ക് അനുയോജ്യം അരുവിക്കരയാണെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി നടത്തിയ മുന്ന് സര്‍വേകളിലും അവിടെ മുന്‍തൂക്കം ശബരിക്കായിരുന്നു. മാത്രമല്ല, രണ്ട് തവണ അരുവിക്കരയെ പ്രതിനിധീകരിച്ച് എംഎല്‍എ ആയിട്ടുമുണ്ട്.



Be the first to comment