
തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെഎസ്‍യു ജില്ലാ അധ്യക്ഷൻ. കെഎസ്‍യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെഎസ്‍യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു.
സംഘർഷത്തെത്തുടർന്ന് പൊലീസ് കെഎസ്‍യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗം. ഫെബ്രുവരി 19നാണ് എസ്എഫ്ഐ കെഎസ്‍യു സംഘർഷമുണ്ടായത്. ഉച്ചക്കുശേഷം വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജ് പരിസരത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികളില്‍ ചിലരെ നിലത്തിട്ട് അടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെഎസ് യു വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ രാവിലെ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഉച്ചയ്ക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്.
Be the first to comment