കണ്ണൂര്‍: പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്‌ക്കെതിരെ കെഎസ്‌യുവിന്റെ ബാനര്‍. മട്ടന്നൂര്‍ പോളി ടെക്‌നിക്കിലാണ് സംഭവം. തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫായിരുന്നു വിജയിച്ചത്. ഇതിന് പിന്നാലെയാണ് ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി കെഎസ്‌യു പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകരും ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മലപ്പുറം എസ്എസ്എം പോളിടെക്‌നിക്കിലായിരുന്നു സംഭവം. ‘സഞ്ചീവാ നിന്റെ കൊണയടി അങ്ങ് തീര്‍ത്തിട്ടുണ്ട്’ എന്നെഴുതിയ ബാനറാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. 56 പോളികളില്‍ 46 ഇടത്ത് വിജയം സ്വന്തമാക്കിയെന്നും എസ്എഫ്‌ഐ പറഞ്ഞു.



Be the first to comment