നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെ.എസ്.യു. വിഷയം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. അലോഷ്യസ് സേവ്യർ – പീരമേഡ്, ആൻ സെബാസ്റ്റ്യൻ – ഇരിഞ്ഞാലക്കുട, യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂർ, അർജുൻ രാജേന്ദ്രൻ – ആറ്റിങ്ങൽ ,വി ടി സൂരജ് – ബാലുശ്ശേരി എന്നിങ്ങനെയാകും സീറ്റ് ആവശ്യപ്പെടുക.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെ.ജെ. ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷക നിരയിൽ മുതിർന്ന നേതാവ് കെജെ ജോർജ് ഒഴികെയുള്ളവർ ദേശീയ തലത്തിൽ ശ്രദ്ധേയരായ യുവനേതാക്കളാണെന്നത് ശ്രദ്ധേയമാണ്.
രണ്ടു ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ യുവത്വത്തിന്റെ ആവേശം നിറയ്ക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ നേതാക്കളെ മൂന്ന് മേഖലകളായി തിരിച്ച് ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചു.തെക്കൻ മേഖലയിൽ പി.സി. വിഷ്ണുനാഥും, മധ്യ മേഖലയിൽ എപി അനിൽകുമാറും വടക്കൻ മേഖലയിൽ ഷാഫി പറമ്പിൽ എന്നിവരും ചർച്ചകൾക്ക് നേതൃത്വം നൽകും.



Be the first to comment