
കുടമാളൂർ: ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിന് നാല്പതാം വെള്ളിയോടെ നാളെ ആരംഭം കുറിക്കും.
രാവിലെ 5.15, 7.00, 11.00 ന് വി. കുർബാന 12.00 ന് ദിവ്യകാരുണ്യ ആരാധനയും വചന സന്ദേശവും വൈകുന്നേരം 4.30 ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ വി. കുർബാന അർപ്പിച്ച് സന്ദേശം നൽകും തുടർന്ന് പള്ളി മൈതാനത്ത് ആഘോഷമായ വി. കുരിശിന്റെ വഴിയും നടക്കും.
Be the first to comment