കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു മുഖ്യാതിഥിയും, മേയർ എം കെ വർഗ്ഗീസ് വിശിഷ്ടാതിഥിയുമാകും. മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എസി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും.
എം പിമാരായ ടി എൻ പ്രതാപൻ , ബെന്നി ബെഹന്നാൻ , രമ്യ ഹരിദാസ് , എം എൽ എമാരായ പി ബാലചന്ദ്രൻ , മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ , സിസി മുകുന്ദൻ , കെ കെ രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ , കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ ആർ ജോജോ, കെ.കെ ലതിക , പി.കെ സൈനബ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ഡെപ്യൂട്ടി മേയർ എം എൽ റോസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനയിൽ നിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരിക്കും.
കിടങ്ങൂർ: കിടങ്ങൂരിന്റെ മേളപ്പെരുമയ്ക്ക് കൊഴുപ്പേകാൻ സ്വന്തമായി ശിങ്കാരിമേള ട്രൂപ്പുമായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്. രണ്ടര മാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. ‘ചിലങ്ക’ എന്ന പേരിലാണ് ട്രൂപ്പ് രജിസ്റ്റർ ചെയ്തത്. അരങ്ങേറ്റത്തിന് ശേഷവും ആഴ്ചയിൽ ഒരു ദിവസം അദ്ധ്യാപകന്റെ നേതൃത്വത്തിലും […]
അതിരമ്പുഴ: കടുത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസവുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തിൽ വേനൽക്കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്. വേനൽ ചൂട് കുറയുന്നത് വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് […]
കൊച്ചി: സംസ്ഥാന തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രീമിയം കഫേകൾ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയിൽ ശനിയാഴ്ച പകൽ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻസിന് എതിർവശത്തായാണ് കഫേ. സംരംഭകർക്ക് വരുമാന വർധനയ്ക്കൊപ്പം ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള […]
Be the first to comment