‘പമ്പയിൽ നടക്കുന്നത് ബിസിനസ് മീറ്റ്, സർക്കാർ ശബരിമലയെ കച്ചവടവൽക്കരിക്കുന്നു’; കുമ്മനം രാജശേഖരൻ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്താൻ സർക്കാർ തയാറുണ്ടോയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് തിരുത്തുമെന്ന് പറയുന്നത് ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടാണ്.എന്നാൽ സർക്കാരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ആരെയും ദേവസ്വം ബോർഡ് ക്ഷണിച്ചില്ല. അയ്യപ്പ സംഗമം നടത്തുന്നത് സർക്കാർ നേരിട്ടാണ്. ആഗോള അയ്യപ്പ സംഗമത്തെ ബിജെപി പിന്തുണക്കില്ല. 20ന് പമ്പയിൽ നടക്കുന്നത് ബിസിനസ് മീറ്റാണെന്നും ശബരിമലയെ കച്ചവടവൽക്കരിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പണമുള്ളവനെന്നും ഇല്ലാത്തവനെന്നും വിശ്വാസികളെ തരംതിരിക്കുന്നു.ശബരിമലയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ സ്ഥിതി എന്താണെന്നും അദ്ദേഹം ചോദിച്ചു. ബദൽ വിശ്വാസി സംഗമത്തിന് ബിജെപി രാഷ്ട്രീയ പിന്തുണ നൽകും. സർക്കാർ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*