
കുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്. പാസ്വേഡുകൾ, അക്കൗണ്ട് നമ്പർ വ്യക്തിഗത വിവരങ്ങൾ എന്നിവ ജനങ്ങൾ രഹസ്യമായി സൂക്ഷിക്കണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
പാസ്വേഡുകളിൽ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ ചേർത്ത് വേണം നിർമ്മിക്കാൻ. അല്ലാതെ ജനന ദിവസം,പേരുകൾ എന്നിങ്ങനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നവ പാസ്വേഡ് ആയി ഉപയോഗിക്കരുത്. ടു-ഫാക്ടർ ഓതന്റിക്കേഷൻ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. പരിചയമില്ലാത്ത സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വരുന്ന ലിങ്കുകളും അറ്റാച്ചുമെന്റുകളിലും ക്ലിക്ക് ചെയ്യരുത്.
കൃത്യ സമയങ്ങളിൽ ആന്റിവൈറസ്, ആപ്ലിക്കേഷനുകൾ എന്നിവ അപ്ഡേറ്റ് ചെയ്യണം. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈനിൽ സ്വകാര്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണം. വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Be the first to comment