ലഡാക്കിൽ സമരക്കാരെ അനുനയിപ്പിക്കൻ നീക്കവുമായി സർക്കാർ. സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. തടവിലാക്കിയ 26 പേരെ വിട്ടയച്ചു. സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
സംഘർഷത്തിൽ ഹൈക്കോടതി – സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് തടവിലാക്കിയ 26 പേരെ വിട്ടയച്ചു. ലേ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ സ്വീകരിക്കാൻ ലേ അപെക്സ് ബോഡിയുടെ സഹ-ചെയർമാൻ സെറിംഗ് ഡോർജെ ലക്രുക് അടക്കം ലഡാക്കിലെ പ്രമുഖ നേതാക്കളും കുടുംബങ്ങളും എത്തി.ലഡാക്കിലെ ആചാരപരമനുസരിച്ചു കഴുത്തിൽ ഖട്ട അണിയിച്ചു സ്വീകരിച്ചു.



Be the first to comment