
പഹൽഗാം ഭീകരക്രമണത്തിൽ മുഖ്യസൂത്രധാരൻ ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദെന്ന് എൻഐഎ.എൻ ഐ എ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
കശ്മീർ കുപ് വാര സ്വദേശിയാണ് ഫാറൂഖ് അഹമ്മദ്. ഇയാൾ നിലവിൽ പാക് അധീന കശ്മീരിൽ ഉണ്ടെന്നും വിവരം. ഇയാൾ നിരവധി പേരെ റിക്രൂട്ട് ചെയ്തതായും കണ്ടെത്തി.ഇയാൾക്കായി എൻഐഎ തിരച്ചിൽ ഊർജിതമാക്കി.
കുപ്‌വാരയിലെ അഹമ്മദിന്റെ വീട് അടുത്തിടെ സുരക്ഷാ സേന പൊളിച്ചുമാറ്റിയിരുന്നു.കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും കൊലപ്പെടുത്തിയ പഹൽഗാം ആക്രമണമാണ്.
ഇയാൾക്ക് താഴ്‌വരയിലെ പർവത പാതകളെക്കുറിച്ച് വിശാലമായ അറിവുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഭീകരാക്രമണം എൻഐഎ പുനരാവിഷ്കരിച്ചു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം.
Be the first to comment