
കോട്ടയം : ക്വാറം തികയാത്തതിനെ തുടര്‍ന്ന് കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടര്‍ന്ന് അവിശ്വാസം ചര്‍ച്ചയ്ക്കെടുത്തില്ല. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ സാധിക്കാതെ പോയത്. എല്‍.ഡി.എഫിന്റെ 22 അംഗങ്ങള്‍ മാത്രമാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് അവിശ്വാസം ചര്‍ച്ച ചെയ്യുന്ന വേളയില്‍ ഹാജരായിരുന്നത്.
ക്വാറം തികയാന്‍ 27 അംഗങ്ങളെങ്കിലും ഹാജരാകണമായിരുന്നു. നഗരസഭയിലെ മൂന്നുകോടി രൂപയുടെ പെന്ഷന് തട്ടിപ്പ് വിവാദങ്ങള്‍ക്കിടെയാണ് എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വൈസ് ചെയര്മാന് ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
Be the first to comment