
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്. നേരത്തെ ന്യൂമാഹി ലീഗ് പ്രവർത്തകനെതിരെയും പോലീസ് കേസെടുത്തിരുന്നു.
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.
Be the first to comment