തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഒതുങ്ങിയത് 13 സീറ്റുകളിൽ; പത്ത് വർഷത്തിന് ശേഷം അടിപതറി

10 വർഷങ്ങൾക്ക് ശേഷം തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് അടിപതറി. 33 സീറ്റുകൾ നേടി യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയപ്പോൾ 13 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങി , രണ്ട് സീറ്റുകൾ വർധിപ്പിച്ച് എട്ടിടത്ത് എൻഡിഎ വിജയിച്ചു , രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും കോൺഗ്രസിനും തൃശ്ശൂർ കോർപ്പറേഷനിൽ 24 വീതം സീറ്റുകൾ ആയിരുന്നു. കോൺഗ്രസിൻറെ വിമതനായി ജയിച്ച എം കെ വർഗീസിനെ എൽഡിഎഫ് ഒപ്പം നിർത്തിയതോടെ കപ്പിനും ചുണ്ടിനും ഇടയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. പതിവ് തർക്കങ്ങൾ ഒഴിവാക്കി ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് കോൺഗ്രസ് തൃശ്ശൂരിൽ അട്ടിമറി നേടിയത്.

സ്ഥാനാർഥിനിർണയത്തിൽ അടക്കം എൽഡിഎഫിനുണ്ടായ വീഴ്ച കോൺഗ്രസിന് ഗുണകരമായി. പത്തിലധികം സീറ്റുകൾ പ്രതീക്ഷിച്ചിരുന്ന ബിജെപി എട്ടിലേക്ക് ഒതുങ്ങാൻ ഇടയാക്കിയതും ഗ്രൂപ്പ് പോലെ തന്നെയാണ്. ബിജെപിയുടെ തർക്കങ്ങളുടെ നേട്ടം കൊയ്തതും കോൺഗ്രസ് തന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂർ കോർപ്പറേഷനിൽ നേടിയ മിന്നും വിജയം കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*