
പാലാ: ലീനാ സണ്ണി പുരയിടം പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരെഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ LDF കേരള കോൺഗ്രസ് M പ്രതിനിധി ലീനാ സണ്ണിക്ക് 17 വോട്ടും ,യു.ഡി എഫിലെ സിജി ടോണിത് 8 വോട്ടും ലഭിച്ചു. എൽ ഡിഎഫിലെ മുൻ ധാരണ അനുസരിച്ചായിരുന്നു തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.
വിദ്യാഭ്യാസ ആഫീസർ സുനിജ പി വാരണാധികാരിയായിരുന്നു. ഫലപ്രഖ്യാപനത്തെ തുടർന്ന് ലീന സണ്ണി വൈസ് ചെയർ പേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു. ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ട് പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. തുടർന്ന് അനുമോദനയോഗവും നടന്നു.
Be the first to comment