ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയോ?; കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തിയിൽ ഇടപെട്ട് കളക്ടർ

പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തി ചെയ്ത സംഭവത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ. ഭൂമി ഇടപാട് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. ലാൻഡ് റവന്യൂ വകുപ്പ് വഴി നടത്തിയ അന്വേഷണത്തിൽ അടിമുടി ദുരൂഹതകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയ്ക്ക് തിങ്കളാഴ്ച കളക്ടർ യോഗം വിളിച്ചു.

ഉദ്യോഗസ്ഥർ കൂടി അടങ്ങിയ ഒരു സംഘത്തിന്റെ ഗൂഢാലോചനയാണ് സംശയിക്കപ്പെടുന്നത്. ലാൻഡ് റവന്യൂ വകുപ്പ് വഴി കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തതയായിട്ടില്ല. ഈ സാഹചര്യത്തിലാണ് കളക്ടർ യോഗം വിളിച്ചത്. റവന്യൂ ഉദ്യോഗസ്ഥർ, രജിസ്ട്രേഷൻ വകുപ്പ് പ്രതിനിധികൾ, കേരള ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പെരുമ്പെട്ടി പോലീസ് പറയുന്നത്. പത്തനംതിട്ട സിജെഎം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ജപ്തി ഉണ്ടായതെന്ന് കേരള ബാങ്ക് വിശദീകരിക്കുന്നു.ഭൂമി ഇടപാടിൽ തെറ്റുപറ്റിയെന്ന് മുൻ ഉടമ വിജയകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് സെന്റിന് മേൽ വായ്പ ബാധ്യതയുള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് നിലവിലെ ഉടമ പ്രഹ്ലാദന്റെ കുടുംബം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*