ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.ലൈഫ് മിഷൻ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കേന്ദ്രസർക്കാർ സഹായം നിലച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങൾക്കുള്ള വീട് നിർമ്മാണം എങ്ങനെ പൂർത്തീകരിക്കാൻ ആകുമെന്ന് ഇനിയും ഗൗരവമായി എൽഡിഎഫ് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പദ്ധതിക്ക് ചെലവായ 20,000 കോടിയിൽ പതിനെണ്ണായിരം കോടി രൂപയും സംസ്ഥാനം ചിലവിട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് വീടുകളുടെ മുന്നിൽ കേന്ദ്രസർക്കാർ ലോഗോയും ചിലരുടെ ഫോട്ടോയും വെക്കണമെന്ന് കേന്ദ്ര നിർദേശം തള്ളിയതിനാൽ കേന്ദ്രസർക്കാർ സഹായം നിലച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ല എന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു.
ഒരു വീടിൻറെ മുന്നിലും ഒരു ലോഗോയും ഒരാളുടെ ഫോട്ടോയും വെക്കില്ലെന്ന നിലപാട് എടുത്തു. താമസിക്കുന്നവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനാണ് സർക്കാർ ശ്രമിച്ചത്. തൃശ്ശൂർ വടക്കാഞ്ചേരിയിൽ ലൈഫ് ഫ്ലാറ്റ് നിർമ്മാണം മുടക്കിയതിൽ പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം, ലൈഫ് മിഷനിലൂടെ യഥാര്‍ഥ കേരളാ സ്റ്റോറി ഒരിക്കല്‍ കൂടി രാജ്യം കാണുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലൈഫിനായി 2.61 ഏക്കര്‍ സംഭാവന ചെയ്ത കെ സുകുമാരന്വൈദ്യരെയും ലൈഫ് മിഷന് പിന്തുണ നല്കിയ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എ, ഹഡ്കോ, കെയുആര്‍ഡിഎഫ്സി, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് എന്നീ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.



Be the first to comment