
അതിരമ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ 24ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് അദാലത്ത്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികൾ, വകുപ്പുമന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, തീർപ്പാക്കാത്ത പരാതികൾ, പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണിക്കുക. https://adalat.lsgkerala.gov.in/ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം. ഓൺലൈൻ അപേക്ഷ 19വരെ സ്വീകരിക്കും.
Be the first to comment