തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. പാലക്കാട് മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്പർമാരെയും പുറത്താക്കി. അതേസമയം മത്സരചിത്രം തെളിഞ്ഞതിന് പിന്നാലെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികളും മുന്നണികളും.
തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയ്ക്ക് പുറമെ വിലയക്കയറ്റം ഉൾപ്പെടെ ഉന്നയിച്ച് പ്രചാരണത്തിലിറങ്ങാനാണ് യുഡിഎഫ് തീരുമാനം. തദേശതിരഞ്ഞെടുപ്പിന് കൂടുതൽ സ്ഥാനാർഥികളെ കളത്തിലിറക്കിയെന്ന് ആത്മവിശ്വാസമാണ് ബിജെപിക്ക്. ഇരുപത്തിയൊന്നായിരത്തിലേറെ സ്ഥാനാർഥികളെ കളത്തിലിറക്കിയെന്നും ഇത് ഫൈനൽ തന്നെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നത്.
കേരളത്തിലെ ന്യൂനപക്ഷത്തിന് ബിജെപിയെ കുറിച്ചുള്ള തെറ്റിദ്ധാരണമാറ്റാൻ ചർച്ച തുടങ്ങിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിന് ഒരു പ്രതിരോധവും ഇല്ലെന്ന് സിപിഐഎമ്മും വ്യക്തമാക്കി.



Be the first to comment