തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും. സ്ഥാനാർഥികളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ സജ്ജമാക്കുന്ന നടപടിയാണിത്.

ത്രിതല പഞ്ചായത്ത് തലത്തിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഉപയോഗിക്കുക. നഗരസഭ/ കോർപ്പറേഷൻ തലത്തിൽ ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും സജ്ജമാക്കും. സ്ഥാനാർഥി ക്രമീകരണത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് ഒരിടത്തും 15 ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ ബാലറ്റ് യൂണിറ്റ് മാത്രം മതിയാകും എന്നാണ് വിലയിരുത്തൽ. ഒന്നാംഘട്ട തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാൻ അഞ്ച്നാൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥികളും മുന്നണികളും അവസാനഘട്ട പ്രചാരണത്തിലാണ്.

Be the first to comment